HIGHLIGHTS : കോഴിക്കോട്: ലാറ്റിനമേരിക്ക എന്നും മലബാറുകാര്‍ക്ക്
മറഡോണയുടെ വരവിന്റെ ആരവങ്ങള്‍ അവസാനിക്കുമ്പോള്‍ ഇതാ മലബാറുകാര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്ത. ലോക ഫുട്ബോളിന്റെ രാജകുമാരന് ലയണല്‍ മെസ്സി ഇവിടേക്ക് പറന്നെത്തുന്നു. മലബാറിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനാണ് മെസിയെത്തുന്നത്. നവമ്പറിലാണ് ഉദ്ഘാടന ചടങ്ങ്. പക്ഷേ ഏതു നഗരത്തിലേക്കാണ് മെസി എത്തുകയെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

മലപ്പുറത്തോ കോഴിക്കോടോ ആയിരിക്കും മെസിയെത്തുകയെന്ന പ്രാഥമിക വിവരം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
എവിടെയാണെങ്കിലും തങ്ങളുടെ പ്രയതാരത്തെ ഒരുനോക്കുകാണാന്‍ വണ്ടിവിളിച്ച് പോകാന്‍ തയ്യാറായിരിക്കുകയാണ് ആരാധകര്‍.