മൂഡ്‌സില്‍ നിന്ന് ഇനി സുഗന്ധം വമിക്കും

HIGHLIGHTS : തിരു: ഇനി ദിവസം മുഴുവന്‍

തിരു: ഇനി ദിവസം മുഴുവന്‍ സുഗന്ധം പരത്തുമെന്ന അവാകാശവാദമുയര്‍ത്തി കോണ്‍ഡം ബ്രാന്‍ഡായ മൂഡ്‌സ് പുതിയ ഡിയോഡ്രന്റുകള്‍ വിപണിയിലെത്തിക്കുന്നു. മൂഡ്‌സ് എന്നാല്‍ ഗര്‍ഭനിരോധന ഉറകള്‍ മാത്രമാണെന്ന സങ്കല്‍പ്പം മാറ്റിമറിച്ചാണ് അതേ ബ്രാന്‍ഡില്‍ പുരുഷന്‍മാര്‍ക്കുള്ള ഡിയോഡ്രന്റുകളും എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് വിപണിയില്‍ എത്തിക്കുന്നത്. ‘ദ സെന്റ് ഓഫ് മൈ മാന്‍’ എന്ന ആകര്‍ഷകമായ പരസ്യവാചകവുമായാണ് മൂഡ്‌സ് ഡിയോഡ്രന്റുകള്‍ എത്തുന്നത്.
900 കോടി രൂപയുടെ ഡിയോഡ്രന്റ് വിപണിയില്‍ നാല് വ്യാത്യസ്ത ഇനം ഡിയോഡ്രന്റുകളാണ് കേന്ദ്ര പൊതുമേഖയിലെ ആരോഗ്യ പരിരക്ഷാ സ്ഥാപനമായ എച്ച്എല്‍എല്‍ അവതരിപ്പിക്കുന്നത്. ടീസ്, ഫഌ്, വിന്‍ക്, 4 പ്ലേ എന്നിവയാണ് അവ.

രാജ്യത്തെ വിവധ വിഭാഗം ഉപയോഗക്തക്കള്‍ക്കിടയില്‍ നടത്തിയ ഗവേഷണത്തിന് അനുസരിച്ചാണ് നാല് ഇനവും വികസിപ്പിച്ചിരിക്കുന്നതെന്ന്് എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം അയ്യപ്പന്‍ പറഞ്ഞു.

sameeksha-malabarinews

ഈ സാമ്പത്തിക വര്‍ഷം മൂഡ്‌സ് ഡിയോഡ്രന്റില്‍ നിന്നുമാത്രം കമ്പനി 4.19 കോടി രൂപയുടെ വില്‍പ്പനയാണ് ലക്ഷ്യം വയ്ക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!