മുസ്ലിംലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നു;വെള്ളാപ്പള്ളി

കൊച്ചി: ലീഗില്‍ തീവ്രവാദിഖള്‍ നുഴഞ്ഞുകയറിയതായി സംശയിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍. കേരളമുഖ്യമന്ത്രിയാകാന്‍ രമേശ് ചെന്നിത്തല കേരളമുഖ്യമന്ത്രിയാകാന്‍ യോഗ്യനല്ലെന്നും ചെന്നിത്തല മുഖ്യമന്ത്രിയായാല്‍ 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ ആറ് നിലയില്‍ പൊട്ടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇന്ത്യാവിഷന്റെ മുഖാമുഖം പുരിപാടിയില്‍ സംസാരിക്കവെയാണ് വെള്ളാപ്പള്ളി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായത് എന്‍എസ്എസിന്റെ പിന്‍ബലത്തോടെയാണെന്നും മുഖ്യമന്ത്രിയാകാമെന്ന വ്യാമോഹം പോലും ചെന്നിത്തലയ്ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് എന്‍എസ്എസുമായ ആലോചിച്ച് തീരുമാനിക്കുമെന്നും. വേണ്ടിവന്നാല്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു

Share news
error: Content is protected !!
Scroll to Top