HIGHLIGHTS : ദില്ലി : മുന്‍പ്രധാനമന്ത്രി ഐകെ ഗുജറാള്‍(93) അന്തരിച്ചു. ഗുഡ്ഗാലിയിലെ ആശുപത്രിയിലായിരു അന്ത്യം.
ദില്ലി : മുന്‍പ്രധാനമന്ത്രി ഐകെ ഗുജറാള്‍(93) അന്തരിച്ചു. ഗുഡ്ഗാലിയിലെ ആശുപത്രിയിലായിരു അന്ത്യം. രാജ്യത്തെ 12-ാംമത് പ്രധാനമന്ത്രിയായിരുന്നു. നവംമ്പര്‍ 19 നാണ് രോഗബാധിതനായ അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു അന്ത്യം.
ഇപ്പോഴത്തെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ 1919 ഡിസംബര്‍4 നാണ് അദേഹത്തിന്റെ ജനനം. പിതാവ് നാരയണന്‍ ഗുജറാള്‍, മാതാവ് ഇന്ദര്‍ കുമാര്‍ ഗുജറാള്‍. ഭാര്യ ഷീല ഉറുദു കവയത്രിയായിരുന്നു. അവര്‍ 2011 ല്‍ മരിച്ചു. മക്കള്‍: വിശാല്‍ ഗുജ്‌റാല്‍, നരേഷ് ഗുജ്‌റാള്‍. രണ്ടാമത്തെ മകന്‍ നരേഷ് ഗുജ്‌റാള്‍ രാജ്യസഭാംഗമാണ്.

1942 ല്‍ ക്വിറ്റിഇന്ത്യ സമരത്തില്‍ പങ്കെടുത്തതിന് ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി, വിപി സിങ്, ദേവഗൗഡ എന്നിവരുടെ കേന്ദ്രമന്തിസഭകളില്‍ മന്ത്രിയായിരുന്നു.
1997 ഏപ്രിലിലാണ് ഗുജറാള്‍ ഇന്ത്യയുടെ 12-ാംമത് പ്രധാനമന്ത്രിയായി അധിതാരമേറ്റത്. പതിനൊന്നു മാസക്കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.
മികച്ച നയതന്ത്ര പ്രതിനിധി എന്ന നിലയില്‍ ഏറെ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് അദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.