HIGHLIGHTS : മധുര: മുത്തൂറ്റ് ഫിനാന്‍സിന്റെ തമിഴ്‌നാട്ടിലെ മധുര ബ്രാഞ്ചില്‍ നിന്നും 37
മധുര: മുത്തൂറ്റ് ഫിനാന്‍സിന്റെ തമിഴ്‌നാട്ടിലെ മധുര ബ്രാഞ്ചില്‍ നിന്നും 37 കിലോ സ്വര്‍ണം കൊള്ളയടിക്കപ്പെട്ടു.10 കോടി വിലമതിക്കുന്നതാണീ സ്വര്‍ണം. ജീവനക്കാരെ തട്ടിക്കൊണ്ടുപോയി അവരുടെ കൈയില്‍ നിന്നുള്ള കീ ഉപയോഗിച്ച് ലോക്കര്‍ തുറന്നാണ് കൊള്ള നടത്തിയത്.
സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ മുത്തൂറ്റ് ഫിനാന്‍സ് കോര്‍പ്പിന്റെ മധുര സിറ്റി ശാഖയുടെ മാനേജരായ ബാലസുബ്രഹ്മണ്യത്തെ വ്യാഴാഴ്ച രാത്രി തട്ടികൊണ്ടുപോയി കസ്റ്റഡിയില്‍ വെച്ച് ലോക്കറിന്റെ ഒരു സെറ്റ് ചാവി കൈക്കലാക്കുകയും, പിന്നീട് ബാലസുബ്രഹ്മണ്യത്തെ കൊണ്ട് അസിസ്റ്റന്റ് മാനേജരായ സതീഷ് കുമാറിനെ വിളിച്ചു വരുത്തി ബന്ദിയാക്കുകയും ഇവരെ കാറിലിരുത്തി സ്ഥാപനത്തിന്റെ അപകട അലാറ സംവിധാനം ഓഫാക്കിക്കുകയുമായിരുന്നു. പിന്നീട് സെക്യൂരിറ്റി ജീവനക്കാര്‍ ഭക്ഷണത്തിന് പുറത്തുപോയ സമയത്ത് ബാങ്കില്‍ കയറി ലോക്കര്‍ തുറന്ന് ആഭരണങ്ങളും പണവും കൊള്ളയടിക്കുകയായിരുന്നു.
പിന്നീട് ഇവരെ രണ്ടുപേരെയും മധുരയുടെ പുറത്തുള്ള പ്രാന്തപ്രദേശത്ത് ഇറക്കിവിടുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.