HIGHLIGHTS : തിരു സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് വ്യക്തമാക്കുന്ന
തിരു സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നുണ്ടയാ സംഭവങ്ങള്‍ കേരളരാഷ്ട്രിയത്തെ പിടിച്ചുലയ്ക്കുന്നു. എന്നാല്‍ ക്ലിഫ് ഹൗസില്‍ ചേര്‍ന്ന അടിയന്തരയോഗത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പദം രാജിവെക്കേണ്ടതില്ലെന്ന് തീരുമാനം.
ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രി മന്ത്രിമാരെയും യുഡിഎഫ് നേതാക്കളെയും ക്ലിഫ്ഹൗസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വെച്ചു നടന്ന അടിയന്തിരചര്‍ച്ചക്കൊടുവിലാണ് മുഖ്യമന്ത്രി രാജിവെയ്‌ക്കേണ്ടതില്ലെന്ന തീരമാനമെടുത്തത്.
ശ്രീധരന്‍നായര്‍ മൊഴിമാറ്റി പറയുന്നയാളാണെന്നും ഈ ആരോപണത്തിനു പിന്നില്‍ മാര്‍ക്‌സിസ്റ്റ് ഗൂഡലോചനയാണെന്നും ചര്‍ച്ചക്കൊടുവില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. യൂഢിഎഫിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണിതെന്നും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു. ചര്‍ച്ചയില്‍ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, കെഎം മാണി.ആര്യാടന്‍ മുഹമ്മദ്, കെസി ജോസഫ്.. അനൂപ് ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

എന്നാല്‍ മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ട് സംസ്ഥാനത്താകെ പ്രക്ഷോഭം ശ്ക്തമായി. യൂവമോര്‍ച്ച രാത്രി 11 മണിയോടെ സെക്രട്ടറിയേറ്റിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. ഡിവൈഎഫഐ രാത്രി 12 മണി മുതല്‍ സക്രട്ടറിയേറ്റിനു മുന്നില്‍ ഉപരോധ സമരം തുടങ്ങിക്കഴിഞ്ഞു. നിരവധിയിടങ്ങളില്‍ ഡിവൈഎഫ്‌ഐ എവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അര്‍ദ്ധരാത്രിയിലും പ്രതിഷേധപ്രകടനങ്ങള്‍ നടത്തുകയാണ്.