HIGHLIGHTS : കോതമംഗലം: കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെ
കോതമംഗലം: കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെ 24 മണിക്കൂറായി കോതമംഗലത്തെ മാര്‍ ബസേലിയോസ് മെഡിക്കല്‍ ആശുപത്രിക്ക് മുകളില്‍ ആത്മഹത്യ ഭീഷണിമുഴക്കി മൂന്ന് നഴ്‌സുമാര്‍ നടത്തുന്ന സമരം തുടരുകയാണ്. എന്നാല്‍ രണ്ട് തവണ മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞിട്ടും മുഖ്യമന്ത്രി ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്.
കോതമംഗലത്ത് നാട്ടുകാര്‍ ഇന്ന് നാട്ടുകാര്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. സമരത്തില്‍ എല്ലാ വിഭാഗം ജനങ്ങളും നഴ്‌സുമാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍ ആയിരക്കണക്കിനാളുകള്‍ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരിക്കുകയാണ്.

സമരം 24 മണിക്കൂര്‍ പിന്നിടുമ്പോള്‍, ആശുപത്രി കെട്ടിടത്തിന് മുകളില്‍ സമരം ചെയ്യുന്ന നഴ്‌സുമാരുടെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.