മുംബൈ സ്‌ഫോടനം:സഞ്ജയ് അഴിക്കുള്ളില്‍; യാക്കൂബ് മേമന്റെ വധശിക്ഷ ശരിവെച്ചു

HIGHLIGHTS : മറ്റ് പത്ത് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ദില്ലി : 1993 ലെ മുംബൈ സ്‌ഫോടന കേസില്‍

മറ്റ് പത്ത് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.

ദില്ലി : 1993 ലെ മുംബൈ സ്‌ഫോടന കേസില്‍ യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. കേസിലെ മറ്റ് 10 പ്രതികളുടെ വധശിക്ഷ ജീവ പര്യന്തമാക്കി കുറച്ചു. അതേസമയം സ്‌ഫോടനത്തില്‍ പാകിസ്താന്റെ പങ്ക് വ്യക്തമ ാണെന്നും സുപ്രീം കോടതി പറഞ്ഞു. സഞ്ജ യ്ദത്തിന് 5 വര്‍ഷത്തെ തടവുശിക്ഷ. ആയുധനിയമപ്രകാരമായിരുന്നു സഞ്ജയ്ദത്തിനെതിരെ ശിക്ഷ വിധിച്ചിരിക്കുന്നത്. 6 വര്‍ഷമായിരുന്നു തടവുശിക്ഷ വിധിച്ചിരുന്നത്. ഇത് അഞ്ച് വര്‍ഷമാക്കി സുപ്രീം കോടതി കുറച്ചു. ഇതില്‍ ഒന്നര വര്‍ഷത്തെ ശിക്ഷ സഞ്ജയ് ദത്ത് അനുഭവിച്ചു കഴിഞ്ഞതാണ്. ഇനി മൂന്നര വര്‍ഷം അദേഹം ശിക്ഷ അനുഭവിക്കേണ്ടി വരും. സഞ്ജയ്ദത്ത് ഒരുമാസത്തിനുള്ളില്‍ കീഴടങ്ങണമെന്നാണ് കോടതിയുടെ നിര്‍ദേശം.
സ്‌ഫോടന പരമ്പരയില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. 700 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയു ചെയ്തിരുന്നു.

sameeksha-malabarinews

വിധി പ്രസ്താവന തുടരുകയാണ്. ജസ്റ്റീസ് മാരായ ബി. സദാശിവം, വിഎസ് ചവാന്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് വിധി പ്രസ്താവനം നടത്തുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!