HIGHLIGHTS : ലാല്‍ ജോസിന്റെ മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന് മലയാളികളുടെ മനം കീഴടക്കിയ നടിയാണ് മീര. ഒരു ചാനലിന്റെ റിയാലിറ്റി ഷോയില്‍ പങ...
ലാല്‍ ജോസിന്റെ മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന് മലയാളികളുടെ മനം കീഴടക്കിയ നടിയാണ് മീര. ഒരു ചാനലിന്റെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ എത്തുകയും പിന്നീട് ആ ഷോയുടെ അവതാരികയായി മാറുകയും ചെയ്ത മീരാനന്ദനെ ലാല്‍ ജോസ് തന്റെ ചിത്രത്തിലെ നായികയാക്കുകയായിരുന്നു.
നല്ലൊരു ഗായിക കൂടിയായ മീര മലയാളത്തിലും തമിഴിലും അഭിനയംകൊണ്ടും സൗന്ദര്യം കൊണ്ടും തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിതാരമാണ്.
വിവാഹകാര്യത്തെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം താനിപ്പോള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് പറഞ്ഞ മീര കൊച്ചിയില്‍ നടന്ന ഒരു റേഡിയോ അവാര്‍ഡ് ദാന ചടങ്ങിലാണ് താന്‍ ഉടന്‍ വിവാഹിതയാകുമെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ വരന്‍ ആരെന്നോ പ്രണയ വിവാഹമാണോ വീട്ടുകാര്‍ കണ്ടെത്തിയ വരനാണോ എന്നതിനൊന്നും മീര ഉത്തരം നല്കിയിട്ടില്ല. എന്നാല്‍ വിവാഹ ശേഷം അഭിനയ രംഗത്ത് തുടരില്ലെന്ന് സൂചനയും മീര നല്കിയിട്ടുണ്ട്.