HIGHLIGHTS : മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി മാര്ഗരറ്റ് താച്ചര്‍ അന്തരിച്ചു. പക്ഷാഘാതമാണ്
ലണ്ടന്‍: മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി മാര്ഗരറ്റ് താച്ചര്‍ അന്തരിച്ചു. പക്ഷാഘാതമാണ് മരണകാരണം. മരിക്കുമ്പോള്‍ താച്ചര്‍ക്ക് 87 വയസ്സായിരുന്നു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി രംഗത്തുവന്ന താച്ചര്‍ ബ്രീട്ടീഷ് പ്രധാനമന്ത്രി പദം കയ്യാളിയ ഏക വനിതയാണ്. 1979 മുതല്‍ 1990 വരെ പതിനൊന്ന് വര്‍ഷം ബ്രിട്ടന്‍ ഭരിച്ച ഇവര്‍ ഉരുക്കു വനിത എന്നാണ് അറിയപ്പെട്ടിരുന്നത്.

സാമ്പത്തിക പരിഷ്‌കരണങ്ങളുുടെ വ്യക്താവായ ഇവര്‍ ബ്രിട്ടനിലെ നിരവധി പൊതുമേഖല വ്യവസായസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചു.
താച്ചറുടെ മുഴുവന്‍ പേര് മാര്‍ഗരറ്റ് ഹില്‍ഡ റോബര്‍ട്ട്സ് എന്നാണ്. ആല്‍ഫ്രഡ് റോബര്‍ട്ട്സ് എന്ന വ്യാപാരിയുടെ മകളായി ലിങ്കണ്‍ഷയറിലെ ഗ്രന്ഥാമില്‍ 1925 ഒക്ടോബര്‍ 13നാണ് ഇവര്‍ ജനിച്ചത്. പഗ്രന്ഥാം ഹൈസ്കൂളിലും സോമര്‍വില്‍ കോളജിലും ആയിരുന്നു വിദ്യാഭ്യാസം. വിദ്യാര്‍ഥിയായിരിക്കെ യൂണിവേഴ്സിറ്റി കണ്‍സര്‍വേറ്റിവ് അസ്സോസിയേഷന്റെ പ്രസിഡന്റായി. രസതന്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് രസതന്ത്ര ഗവേഷകയായി ജോലി നോക്കി. 1951ല്‍ വിവാഹിതയായി. ഡെനിസ് താച്ചര്‍ എന്ന ബിസിനസ്സുകാരനാണ് ഭര്‍ത്താവ്.