HIGHLIGHTS : ബോസ്റ്റണില്‍ നടന്ന മാരത്തണ്‍ മത്സരത്തിന്റെ ഫിനിഷിങ്ങ് പോയിന്റിലുണ്ടായ ഇരട്ട സ്‌ഫോടനം നടത്തിയെന്നു കരുതുന്ന രണ്ടു പേരുടെ ചിത്രങ്ങള്‍ എഫബിഐ പുറത്തുവി...
ബോസ്റ്റണ്‍ :ബോസ്റ്റണില്‍ നടന്ന മാരത്തണ്‍ മത്സരത്തിന്റെ ഫിനിഷിങ്ങ് പോയിന്റിലുണ്ടായ ഇരട്ട സ്‌ഫോടനം നടത്തിയെന്നു കരുതുന്ന രണ്ടു പേരുടെ ചിത്രങ്ങള്‍ എഫബിഐ പുറത്തുവിട്ടു.
ഇവരെ കുറിച്ച് എന്തെങ്ങിലും വിവരം ലഭിക്കുകയാണങ്ങില്‍ എത്രയും പെട്ടന്ന് വിവരം കൈമാറാനാണ് എഫ്ബിഐയുടെ നിര്‍ദ്ദേശം.
വാര്‍ത്തസമ്മേളനത്തിലാണ് എഫ്ബിഐയുടെ സ്‌പെഷ്യല്‍ ഏജന്റ്് റിച്ചാര്‍ഡ് ഡസ്ലാരിയസ് ആണ് മാരത്തണ്‍ ഫിനിഷിങ്ങ് പോയിന്റിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളിലെ സംശയാസ്പദമായി കണ്ട രണ്ടു പേരുടെ ചിത്രങ്ങളടങ്ങുന്ന ഫൂട്ടേജ് പുറത്ത് വിട്ടത്. ചെറുപ്പക്കാരായാ ഇരുവരൂം ഇരട്ടസ്‌ഫോടനം നടക്കുന്നതിന് മുന്‍പായി തെരുവിലൂടെ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത്വിട്ടിരിക്കുന്നത്.

ബോസ്റ്റണ്‍ മാരത്തണ്‍ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 170 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.