HIGHLIGHTS : ആംസറ്റര്‍ഡാം: വിദ്യാര്‍ത്ഥിനയും വിദ്യഭ്യാസ പ്രവര്‍ത്തകയുമായ
പാക്കിസ്ഥാന്‍ കൗമാരക്കാരി മാലാല യൂസഫ്‌സായിക്ക് ഈ വര്‍ഷത്തെ കുട്ടികള്‍ക്കുള്ള സമാനധനത്തിനിയുള്ള അന്തരാഷ്ട്രപുരസ്‌കാരം.. പെണ്‍കുട്ടുകള്‍ക്ക് വിദ്യഭ്യാസം നേടാനുള്ള അവകാശത്തിനായി പോരാടിയ മലാല മതമൗലികവാദികളുടെ കണ്ണിലെ കരടായിരുന്നു.
കഴിഞ്ഞ ഒക്ടോബറിന്‍ താലിബാന്‍ ഭീകരരുടെ ആക്രമണത്തിനിരയായ മലാല ജീവതത്തിലേക്ക് നടത്തിയ തിരിച്ചുവരവ് ലോകം ആവേശത്തോടെയാണ് നോക്കി കണ്ടത്.
2011ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ജേതാവും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തവാക്കൊല്‍ കാര്‍മാനില്‍ നിന്നാവും സ്വീകരിക്കുക. വരുന്ന സെപ്റ്റംബര്‍ 6ന് ഹേഗില്‍ വച്ചായിരിക്കും ചടങ്ങുകള്‍ നടക്കുക.

