HIGHLIGHTS : മലയാളി ഹൗസില്‍ റിങ്ങാ റിങ്ങാ റോസ് കളിയിലും, സാറ്റ് കളിയിലും ഒന്നാം സ്ഥാനം നേടി
മലയാളി ഹൗസില്‍ റിങ്ങാ റിങ്ങാ റോസ് കളിയിലും, സാറ്റ് കളിയിലും ഒന്നാം സ്ഥാനം നേടി കഴിവുതെളിയിച്ച സിന്ധുജോയിക്ക് സിപിഎമ്മിലേക്ക് മടങ്ങാന്‍ കലശലായ മോഹം.
കഴിഞ്ഞ ദിവസം മലയാളിഹൗസിലേക്ക് വിളിച്ച ഒരു പ്രേക്ഷകന്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് സിപിഎമ്മിലേക്ക് തിരിച്ചുവണെമെന്ന ആഗ്രഹം സിന്ധു പ്രകടപ്പിച്ചത്.
ഹൗസിലെ ജീവിതത്തിന് ശേഷം രാഷ്ട്രീയത്തിലേക്ക് മടങ്ങുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് സിന്ധു തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. തന്നെ വളര്‍ത്തി വലുതാക്കിയത് സിപിഎം ആണെന്നും ആ പ്രസ്ഥാനത്തിനു വേണ്ടി ഇനിയുള്ള കാലം സജീവമായി തുടരനാണ് തന്റെ ആഗ്രഹമെന്നും സിന്ധു മലയാളിഹൗസിലെ ‘ കാന്താരി’ ക്യാമറക്കുമുന്നില്‍ വെളിപ്പെടുത്തുകയായിരുന്നു.

മലയാളിഹൗസിലെ പോരാളിയാവാന്‍ ഉതകുന്ന ഇത്തരം വിപ്ലവകാരികളെ വളര്‍ത്തി വലുതാക്കിയ വിപ്ലവപാര്‍ട്ടിക്ക് ഒരു വലിയ നമസ്‌ക്കാരം പറയാം.