HIGHLIGHTS : മലപ്പുറം :
മലപ്പുറം : ദ്വിദിന ദേശീയ പണിമുടക്കിന്റെ ഒന്നാം ദിവസം ജില്ലയില്‍ ബഹുഭൂരിപക്ഷം ജീവനക്കാരും അധ്യാപകരും പണിമുടക്കി. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ ജില്ലാ സപ്ലൈസ് ഓഫീസ്, ഡി.എം.ഒ.(ഐ.എസ്.എം), സാമൂഹ്യക്ഷേമ ജില്ലാ ഓഫീസ്, ജില്ലാ സ്റ്റേഷനറി ഓഫീസ്, ജില്ലാ ടെസ്റ്റ് ബുക്ക് ഡിപ്പോ എന്നിവ പൂര്‍ണമായി അടഞ്ഞുകിടന്നു. കലക്ട്രേറ്റില്‍ 200 ല്‍ 54 പേരും, ജില്ലാ പഞ്ചായത്തില്‍ 18 ല്‍ 3 പേരും, പി.ഡബ്ല്യൂ.ഡി ബില്‍ഡിംഗ്‌സ് ഡിവിഷനില്‍ 25 ല്‍ 6 പേരും, ജില്ലാ വ്യവസായ കേന്ദ്രത്തില്‍ 40 ല്‍ 4 പേരും, ജില്ലാ ട്രഷറിയില്‍ 58 ല്‍ 18 പേരും, മൈനര്‍ ഇറിഗേഷന്‍ ഓഫീസില്‍ 32 ല്‍ 4 പേരും ഡയറി ഡവലെപ്‌മെന്റില്‍ 13 ല്‍ 3 പേരും ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ 20 ല്‍ 3 പേരും, സെയില്‍ ടാക്‌സ് ഓഫീസില്‍ 22 ല്‍ 7 പേരും, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ 70 ല്‍ 8 പേരും, റീസര്‍വ്വെ ഓഫീസില്‍ 41 ല്‍ 11 പേരും, എ.ഡി.സി.ഓഫീസില്‍ 15 ല്‍ 6 പേരും, മാത്രമാണ് ഹാജരായത്.
തിരൂരില്‍ എംപ്ലോയ്‌മെന്റ് , ഇറിഗേഷന്‍ സെക്ഷന്‍, ഫുഡ് ഇന്‍സ്‌പെക്ടര്‍, ലാന്റ് ട്രിബ്യൂണല്‍, താലൂക്ക് ടെസ്റ്റ് ബുക്ക് ഡിപ്പോ എന്നിവ പൂര്‍ണ്ണമായും അടഞ്ഞുകിടന്നു. തിരൂര്‍ താലൂക്ക് ഓഫീസില്‍ 65 ല്‍ 13 പേരും, ഡി.ഇ.ഒ. 24 ല്‍ 4, എ.ഇ.ഒ. 12 ല്‍ 2 സെയില്‍ ടാക്‌സ് 15 ല്‍ 2 ഉം ജീവനക്കാരാണ് ഹാജരായത്.
തിരൂരങ്ങാടിയില്‍ വില്ലേജ് ഓഫീസ് തിരൂരങ്ങാടി, ലീഗല്‍ മെട്രോളജി, ലേബര്‍, ഡയറി, എല്‍.എസ്.ജി.ഡി എന്നീ ഓഫീസുകള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടന്നു. തിരൂരങ്ങാടി താലൂക്ക് ഓഫീസില്‍ 56 ല്‍ 15 ഉം, ബ്ലോക്ക് ഓഫീസില്‍, 23 ല്‍ 3 ഉം, ഐ.സി.ഡി.എസ്. ല്‍ 16 ല്‍ 2 ഉം, ട്രഷറിയില്‍ 13 ല്‍ 1 ഉം, എസ്.ആര്‍.ഒ.യില്‍ 7 ല്‍ 1 ഉം, താലൂക്ക് സപ്ലൈസ് ഓഫീസില്‍ 14 ല്‍ 2 ഉം, സെയില്‍ ടാക്‌സില്‍ 7 ല്‍ 2 ഉം ജീവനക്കാരാണ് ഹാജരായത്.
കൊണ്ടോട്ടിയില്‍ വില്ലേജ് ഓഫീസ് കൊണ്ടോട്ടി, നെടിയിരുപ്പ്, എല്‍.എസ്.ജി.ഡി, എസ്.ആര്‍.ഒ, ലേബര്‍, എസ്.സി/എസ്.ടി ഓഫീസ്, എന്നിവ പൂര്‍ണമായും അടഞ്ഞുകിടന്നു. കൊണ്ടോട്ടി എ.ഇ.ഒ.ഓഫീസില്‍ 12 ല്‍ 1 ഉം, ബ്ലോക്ക് ഓഫീസില്‍ 30 ല്‍ 9 ഉം പേരാണ് ഹാജരായത്.
പെരിന്തല്‍മണ്ണയില്‍ പി.ഡബ്ല്യു.ഡി.(എന്‍.എച്ച്) ഓഫീസ് പൂര്‍ണമായും അടഞ്ഞുകിടന്നു. പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസില്‍ 52 ല്‍ 11 ഉം, എ.ഇ.ഒ. 11 ല്‍ 2, ബ്ലോക്ക് 16 ല്‍ 3, സിവില്‍ സപ്ലൈസ് 16 ല്‍ 6 ഉം, വ്യവസായ ഓഫീസ് 9 ല്‍ 1 ഉം പേര്‍ ഹാജരായി.
നിലമ്പൂര്‍ വില്ലേജ് ഓഫീസ്, സിവില്‍ സപ്ലൈസ്, എ.ഇ.ഒ എന്നിവ പൂര്‍ണമായും അടഞ്ഞുകിടന്നു. നിലമ്പൂര്‍ ഡി.എഫ്.ഒ(നോര്‍ത്ത്) ഓഫീസില്‍ 25 ല്‍ 11, ഡി.എഫ്.ഒ.(സൗത്ത്) 20 ല്‍ 9, എ.എഫ്.ഒ 11 ല്‍ 1, താലൂക്ക് ഓഫീസില്‍ 55 ല്‍ 20, ഐ.സി.ഡി.എസ് 11 ല്‍ 1, ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ 6 ല്‍ 1 ഉം ജീവനക്കാരാണ് ഹാജരായത്.