HIGHLIGHTS : കൊല്‍ക്കത്ത : നിരവധി ദിവസങ്ങളായി നീണ്ട രാഷ്ട്രീയ നാടകം അവസാനിപ്പിച്ച് മമത വഴങ്ങി. പ്രസിഡന്റെ തെരഞ്ഞടുപ്പില്‍
കൊല്‍ക്കത്ത : നിരവധി ദിവസങ്ങളായി നീണ്ട രാഷ്ട്രീയ നാടകം അവസാനിപ്പിച്ച് മമത വഴങ്ങി. പ്രസിഡന്റെ തെരഞ്ഞടുപ്പില്‍ യു പി എ സ്ഥാനാര്‍ത്ഥി പ്രണബ് മൂഖര്‍ജിയെ പിന്‍തുണക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.
മമതയാണ് മാധ്യമങ്ങളോട് ഈ തീരുമാനം അറിയിടച്ചത്. മറ്റൈാരു വഴിയുമില്ലാത്തതിനാലാണ് തങ്ങള്‍ക്ക് പ്രണബിനെ പിന്‍തുണക്കേണ്ടി വന്നതെന്നും മമത പറഞ്ഞു. എപിജെ അബ്ദുള്‍ കലാമിനെയായിരുന്നു രാഷ്ട്രപതി സ്ഥാനത്തേക്ക് നേരത്തെ മമത നിര്‍ദ്ദേശിച്ചിരുന്നത്.


ഉപ രാഷട്രപതി തെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ത്ഥി ഹമീദ് അന്‍സാരിയെ പിന്തുണക്കുമെന്നും മമത പറഞ്ഞു.