നെയ്യാറ്റിന്‍കര : ചന്ദ്രശേഖരന് വധകേസിന്റെ അന്വേഷണത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നേരിട്ട് ഇടപെടുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. മുല്ലപ്പള്ളിയുടെ പ്രസ്താവനകള്‍ കോണ്‍ഗ്രസ്് നേതൃത്വത്തില്‍ നടക്കുന്ന ഗൂഡാലോചനയുടെ ഭാഗമാണെന്നും അദേഹം പറഞ്ഞു.
നിഷ്ഠൂരമായ ഈ കൊലയില്‍ സിപിഎമ്മിന് ബന്ധമില്ലെന്നും അന്വേഷണത്തെ സിപിഐഎമ്മം ഭയപ്പെടുന്നില്ലെന്നും സത്യസന്ധമായി അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് ശിക്ഷ ഉറപ്പാക്കണമെന്നും വൈക്കം വിശ്വന് ആവശ്യപ്പെട്ടു.
മൊയ്യാരത്ത് ശങ്കരന്റെയും കുഞ്ഞാലിയുടെയും അഴീകോട് രാഘവന്റെയും കൊലയ്ക്ക് പിന്നിലും കോണ്ഗ്രസ്സായിരുന്നുവെന്നും ആ കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം ഉപവാസം നടത്തേണ്ടത് കെ.പി.സി.സി ഓഫീസിലാണെന്നും വൈക്കം വിശ്വന് പറഞ്ഞു.




