തിരു: കേരളത്തില്‍ മദ്യവില ഉയര്‍ത്താന്‍ ഉല്പാദന കമ്പനികള്‍ സര്‍ക്കാറിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നു. തിങ്കളാഴ്ച നടക്കാനിരിക്കുന്ന കേരളാ സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്റെ ബോര്‍ഡ് യോഗത്തില്‍ തീരുമാനമെടുത്തെങ്കില്‍ മദ്യവിതരണം നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്ന് ബോട്ടിലേഴ്സ് ആന്റ് ഡിസ്റ്റിലേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2008-09 കാലയളവിലാണ് മദ്യത്തിന്റെ വില അവസാനമായി വര്‍ദ്ധിപ്പിച്ചത്. പിന്നീട് പലതവണ ആവശഅയപ്പെട്ടിട്ടും സര്‍ക്കാര്‍ ഇതിന് തയ്യാറാകുന്നില്ല എന്നും ഭാരവാഹികള്‍ ആരോപിച്ചു.
ഏതായാലും മദ്യ കമ്പനികളുടെ ആവശ്യമായതിനാലും സര്‍ക്കാരിന് നികുതിയിനത്തില്‍ പ്രതിവര്‍ഷം ലഭിക്കുന്ന കോടികളുടെ കണക്കും ഈ വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് കരുതുന്നത്.




