HIGHLIGHTS : തൃശൂര്‍: ട്രാക്കില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
തൃശൂര്‍: ട്രാക്കില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ചാലക്കുടി ട്രാക്കില്‍ ഇന്നലെയാണ് അടിപ്പാത നിര്‍മ്മാണത്തിനിടെ ട്രാക്കില്‍ ഗര്‍ത്തം രൂപപ്പെട്ടത്. ഇതെ തുടര്‍ന്ന് എണാകുളം- തൃശൂര്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു.
തടസത്തെ തുടര്‍ന്ന് എട്ട് ട്രെയ്‌നുകള്‍ റദ്ദാക്കുകയും ഇന്നു രാവിലെയുള്ള നാല് ട്രെയ്‌നുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.


ട്രാക്കിനടിയില്‍ രൂപപ്പെട്ട ഗര്‍ത്തം പാറപ്പൊടിയിട്ട് നിറച്ച ശേഷം രാവിലെ എട്ടുമണിയോടെ ഗുഡ്‌സ് ട്രെയിന്‍ ഓടിച്ച് റയില്‍പാതയുടെ ക്ഷമത പരിശോധിച്ച ശേഷം എട്ടരയോടെയാണ് യാത്രാ ട്രെയിനുകള്‍ കടത്തിവിട്ടത്.
ട്രാക്കിലെ അറ്റകുറ്റപ്പണി പരിഗണിച്ച് നേരത്തെ ട്രെയിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ റദ്ദാക്കലിലും സമയമാറ്റത്തിലും മറ്റും മാറ്റമില്ലെന്നും റയില്‍വേ അറിയിച്ചു.