HIGHLIGHTS : തിരു : മുന്‍ സിപ്‌ഐഎം ജില്ലാ സെക്രട്ടറി എംഎം മണിയുടെ ഹര്‍ജി തള്ളിയ നടപടി ശരിയാണെന്ന് വിഎസ്
തിരു : മുന്‍ സിപ്‌ഐഎം ജില്ലാ സെക്രട്ടറി എംഎം മണിയുടെ ഹര്‍ജി തള്ളിയ നടപടി ശരിയാണെന്ന് വിഎസ് അച്ചുതാനന്ദന്‍. മണിയുടെ പ്രസ്താവന മൂലം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പോലും പാര്‍ട്ടിയെ അവഹേളിക്കുന്ന അവസ്ഥയുണ്ടായെന്നും വിഎസ് പറഞ്ഞു.
എംഎം മണി ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി തള്ളിയിരുന്നു. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ് മണിയുടെ വെളിപ്പെടുത്തലെന്ന് കോടതി നിരീക്ഷിച്ചു.
മണിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ പരിഷ്‌കൃത സമൂഹത്തില്‍ നടുക്കമുണ്ടാക്കിയെന്നും ഈ പരാമര്‍ശങ്ങള്‍ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.