മഞ്ജു തിരിച്ചെത്തുന്നു ഗീതുമോഹന്‍ദാസിന്റെ നായികയായി

മലയാളത്തിന്റെ നടനവസന്തം മഞ്ജു വാര്യര്‍ തിരിച്ചു വരവിന് ഒരുങ്ങുന്നു. തന്റെ ആത്മസുഹൃത്തും നടിയും സംവിധായകയുമായ ഗീതുമോഹന്‍ദാസിന്റെ ചിത്രത്തിലൂടെയാണ് മഞ്ജുവാര്യരുടെ രണ്ടാം വരവ്.

കഥാപാത്രത്തെ കുറിച്ചും കഥയെകുറിച്ചും മഞ്ജുവും ഗീതുവും പലതവണ ആശയവിനിമയം നടത്തികഴിഞ്ഞതായാണ് സൂചന. സ്ത്രീ കഥാ പാത്രത്തിന് ഏറെ പ്രാധാന്യമുള്ള വേഷമാണിതെന്ന് അറിയുന്നു. സ്ത്രീ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഒരു സാധാരണ വീട്ടമ്മായയി ഒതുങ്ങി കഴിഞ്ഞിരുന്ന മഞ്ജുവാര്യര്‍ ഈ അടുത്ത കാലത്താണ് പൊതുമണ്ഡലത്തില്‍ സജീവമായത്. കഴിഞ്ഞ വര്‍ഷത്തില്‍ ഗുരുവായൂരില്‍ നൃത്തം ചെയ്തുകൊണ്ടായിരുന്നു മഞ്ജുവിന്റെ തിരിച്ചു വരവ്. പിന്നീട് പൊതു സാംസ്‌കാരിക പരിപാടികളില്‍ സജീവ സാഡിദ്ധ്യമായി മഞ്ജുവിനെ കണ്ടു തുടങ്ങി. നിറംപിടിച്ച സെലിബ്രേറ്റി ഷോകളില്‍ ആയിരുന്നില്ല മഞ്ജുവിനെ കണ്ടത്. മറിച്ച് കൊച്ചിന്‍ ബിനാലെ പോലുള്ള കലയെ ഗൗരവത്തോടെ കാണുന്ന ഇടങ്ങളില്‍ മഞ്ജു എത്തി തുടങ്ങി. ഇവിടെ പലപ്പോഴും മഞ്ജുവിന് കൂട്ട് ഗീതുവും, സംയുക്തയുമെല്ലാമായിരുന്നു.

ഗുരുവായൂരിലെ നൃത്ത പരിപാടിക്ക് ദിലീപ് വരാഞ്ഞതും ദിലീപിനെ കുറിച്ചുള്ള ഗോസിപ്പ് വാര്‍ത്തകളും മഞ്ജു ദിലീപ് വിവാഹബന്ധം വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍ക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഇടം കിട്ടി തുടങ്ങി. പിന്നീട് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രം ഇവര്‍ വേര്‍പിരിയുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തു. ഈ റിപ്പോര്‍ട്ട് ദിലീപ് പുച്ഛിച്ചു തള്ളിയെങ്കിലും മഞ്ജു ഇതിനെ കുറിച്ച് പ്രതികരിച്ചില്ല. കൊച്ചിയില്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്നു തുടങ്ങിയ പുട്ട് കട എന്ന റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് മഞ്ജു എത്താതിരുന്നതും ഗോസിപ്പ് വാര്‍ത്തകള്‍ക്ക് നിറം കൂട്ടി.

എന്നാല്‍ മലയാളി പ്രേക്ഷകര്‍ക്ക് ഈ ഗോസിപ്പ് വാര്‍ത്തകളല്ല ആവശ്യം. മറിച്ച് മഞ്ജുവാര്യര്‍ എന്ന അനുഗ്രഹീത കലാകാരിയില്‍ നിന്നും മലയാള സിനിമക്ക് നല്‍കാനാവുന്ന മികച്ച കഥാപാത്രങ്ങളെയാണ്.

 

 

Share news
error: Content is protected !!
Scroll to Top