മഞ്ചേരിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതികളെ തിരിച്ചറിഞ്ഞു

HIGHLIGHTS : മഞ്ചേരി: വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിപ്പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ

മഞ്ചേരി: വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിപ്പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മഞ്ചേരിയില്‍ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു.

മഞ്ചേരി സ്വദേശി ജസീബ്, ആനക്കയം സ്വദേശി അക്ബര്‍ എന്നിവരാണ് കാളികാവ് സ്വദേശിനിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇരുവരുടെയും വീടുകളില്‍ പോലീസ് വെള്ളിയാഴ്ച മഞ്ചേരി സിഐ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയെങ്കിലും ഇവരെ പിടികൂടാനായില്ല.

മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് വീട്ടുകാര്‍ ചീത്തപറഞ്ഞ മനോവിഷമത്തിന് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി അസമയത്ത് മഞ്ചേരി സ്റ്റാന്റില്‍ എത്തപ്പെടുകയായിരുന്നു. ഒറ്റയ്ക്ക് നില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ട് അടുത്തുകൂടിയ പ്രതികള്‍ വനിതാ ഹോസ്റ്റലില്‍ കൊണ്ടുചെന്നാക്കാമെന്നു പറഞ്ഞ് കാറില്‍ കയറ്റിക്കൊണ്ടുപോയി ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു

വീട്ടില്‍നിന്നും പിണങ്ങി ഇറങ്ങിയ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!