HIGHLIGHTS : ബംഗളൂരു: ബംഗളൂരു സ്‌ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ്
ബംഗളൂരു: ബംഗളൂരു സ്‌ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. മഅദനിക്ക് ജാമ്യാപേക്ഷയുടെ കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വന്തം ചിലവില്‍ ചികില്‍സക്കായി ജാമ്യം നല്‍കണമെന്ന് ആവശ്യപെട്ടാണ് മഅദനി ജാമ്യാപേക്ഷ നല്‍കിയത്.
മഅദനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ജയിലിലെ മെഡിക്കല്‍ സൂപ്രണ്ട് കര്‍ണ്ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മഅദനിക്ക് ചികില്‍സ നല്‍കാന്‍ അധികൃതര്‍ തയ്യാറായെങ്കിലും മഅദനി വിസമ്മതിച്ചു എന്ന് പ്രോസിക്യൂഷന്‍ ഹൈക്കേടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ നിലപാടിന് വിരുദ്ധമായ റിപ്പോര്‍ട്ടാണ് സൂപ്രണ്ട് കോടതിയില്‍ സമര്‍പ്പിച്ചത്.