ഭൂഗര്‍ഭ പാത തകര്‍ന്ന് ജപ്പാനില്‍ 9 പേര്‍ മരിച്ചു

ടോക്കിയോ: ജപ്പാനിലെ ഭൂഗര്‍ഭ പാത സസാഗോ തകര്‍ന്ന് 9 പേര്‍ മരിച്ചു. ജപ്പാനിലെ ഏറ്റവും വലിയ ഭൂഗര്‍ഭ പാതയാണിത്. തുരങ്കത്തിന്റെ ഒരു ഭാഗത്തെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ അടര്‍ന്നു വീണാണ് അപകട കാരണമായത്.

അപകടത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങാണ് തുരങ്കത്തിനുള്ളില്‍ കുടങ്ങിയിരിക്കുന്നത്. സംഭവം നടന്നയുടന്‍ തന്നെ തുരങ്കത്തിനുള്ളില്‍ തീപിടിടുത്തമുണ്ടായി. ഇവിടെ നിന്ന് ലഭിച്ച മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് പുറത്തെടുത്തത്. തുരങ്കം വീണ്ടും തകരുമെന്ന ഭയത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം മണിക്കൂറുകള്‍ നിര്‍ത്തിവെച്ചു. തുടര്‍ന്ന് തീ അണച്ച ശേഷമാണ് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്.

രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

 

 

Share news
error: Content is protected !!
Scroll to Top