ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

പരപ്പനങ്ങാടി : ബൈക്കും മാരുതി ഒമിനി കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലുങ്ങല്‍ബീച്ചിലെ അത്തക്കന്റെ പുരക്കല്‍ മുഹമ്മദ് ശുബാബ്ദീന്‍(20) ആണ് മരിച്ചത്.

വള്ളിക്കുന്ന് എന്‍സി ഗാര്‍ഡനടുത്ത്‌വെച്ച് വ്യാഴാഴ്ച്ച 6.45 നാണ് അപകടമുണ്ടായത്. നാട്ടുകാര്‍ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഹാരിസ്(20) നെ സാരമായ പരിക്കുകളോടെ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലിയത്തുനിന്നും ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കഴിഞ്ഞ് മടങ്ങുകയായിരുന്നു.

സവാന്‍കുട്ടിയാണ് മുഹമ്മദ് ശുബാബുദ്ദീന്റെ പിതാവ്. മാതാവ് : ആമിന. സഹോദരങ്ങള്‍: സലാഹുദീന്‍,ഫാത്തിമ, സഫീദ, സൈഫത്ത്.

 

ഇവര്‍ രണ്ടുപേരും ചെട്ടിപ്പടി സാല്‍ക്കോ ക്ലബ്ബിന്റെ ഫുട്‌ബോള്‍ കളിക്കാരാണ്.

Share news
error: Content is protected !!
Scroll to Top