HIGHLIGHTS : കൊല്‍ക്കത്ത: സ്ത്രീകളും പുരുഷന്‍മാരും കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ഇടപഴകുന്നത്
കൊല്‍ക്കത്ത: സ്ത്രീകളും പുരുഷന്‍മാരും കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ഇടപഴകുന്നത് കൊണ്ടാണ് ഇവിടെ ബലാത്സംഗങ്ങള്‍ വര്‍ദ്ധിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി. ബംഗാളില്‍ ബലാത്സംഗങ്ങളും സ്ത്രീപീഡനങ്ങളും വര്‍ദ്ധിച്ചതോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മമതയുടെ ഈ പുതിയ കണ്ടുപിടുത്തം.
മമത മാധ്യമങ്ങളെയും ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഒരു വിഭാഗം മാധ്യമങ്ങള്‍ പീഡനങ്ങളെ മഹത്വവല്‍ക്കരിക്കുകയാണെന്നാണ് ഇവരുടെ നിരീക്ഷണം. ബാലാത്സംഗ വാര്‍ത്തകള്‍ കൊടുത്ത് കുടുംബത്തിനകത്തുപോലും ഈ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ഇത് ബംഗാള്‍ സംസ്‌ക്കാരത്തിന് യോജിച്ചതല്ലെന്നുമാണ് മമതയുടെ അഭിപ്രായം.
