HIGHLIGHTS : ധാക്ക: ബംഗ്ലാദേശിന്റെ തെക്കുകിഴക്കന്‍ ഭാഗത്തുണ്ടായ ചുഴലിക്കാറ്റ്
ധാക്ക: ബംഗ്ലാദേശിന്റെ തെക്കുകിഴക്കന്‍ ഭാഗത്തുണ്ടായ ചുഴലിക്കാറ്റ് വന്‍ നാശം വിതച്ചു. ഇരുപതോളം പേര്‍ മരണപെട്ടതാണ് പ്രാഥമിക റിപ്പോര്‍ട്ട്. ആഴക്കടലില്‍ മത്സ്യ ബന്ധത്തിലേര്‍പ്പെട്ട ആയിരത്തോളം മത്സ്യ തൊഴിലാളികളെ കാണായിട്ടുണ്ട്.
തീരമേഖലയിലെ നവോഖലി, ഭോല ജില്ലകളിലെ ചെറു ദ്വീപുകളിലാണ് കൊടുങ്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചിരിക്കുന്നത്. കൂടാതെ ഇവിടെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായി തകരാറിലായിട്ടുണ്ട്.

ടിന്‍ ഷീറ്റ് ഉപയോഗിച്ച് നിര്‍മിച്ച ഈ പ്രദേശത്തെ വീടുകള്‍ ഭൂരിഭാഗവും നിലം പൊത്തിയിരിക്കുകയാണ്.