ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ മലപ്പുറത്തോ ?

HIGHLIGHTS : തിരു: ഈ വര്‍ഷത്തെ ഫെഡറേഷന്‍ കപ്പ് കേരളത്തിലെന്നുമെന്ന് ഉറപ്പായി.

തിരു: ഈ വര്‍ഷത്തെ ഫെഡറേഷന്‍ കപ്പ് കേരളത്തിലെന്നുമെന്ന് ഉറപ്പായി. അതേസമയം വേദിയായി കൊച്ചിയേയും മലപ്പുറത്തേയും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഖിലേന്ത്യ ഫെഡറേഷന്‍ ടീമുകളെ പ്രഖ്യപിച്ചെങ്കിലും വേദി ഇനിയും തീരുമാനിച്ചിട്ടില്ല.

ഐ ലീഗില്‍ ടിം ഇല്ലാത്ത, പ്രമുഖ ഫുട്‌ബേള്‍ സംസ്ഥാനം എന്നതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തെ വേദിയായി പരിഗണിച്ചത്. ഐ ലീഗില്‍ കളിക്കുന്ന 14 ടീമുകള്‍ക്ക് പുറമെ രണ്ടു ടീമുകള്‍ കൂടി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ഈ ടീമുകളെ പിന്നീട് പ്രഖ്യാപിക്കും. ഐ ലീഗില്‍ പ്രാതിനിധ്യം ഇല്ലാതിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷവും ഫെഡറേഷന്‍ കപ്പില്‍ കേരള ടീമുകള്‍ ഇല്ലായിരുന്നു.

sameeksha-malabarinews

മലപ്പുറം മഞ്ചേരിയിലെ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ മുന്‍നിര ക്ലബ്ബുകള്‍ മലപ്പുറത്ത് പ്രകടനം കാഴ്ച വെക്കാനെത്തും. മഞ്ചേരിയിലെ സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ വിശദാംശങ്ങളെ കുറിച്ച് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കത്ത് നല്‍കിയിരുന്നു. ഫെഡറേഷന്‍ കപ്പിനെ പരിഗണിക്കുന്നതാണതെന്നും സൂചനയുണ്ട്.

ഫെഡറേഷന്‍ കപ്പിന് പിന്നാലെ ഐപിഎല്‍ മോഡലില്‍ നടത്തുന്ന ഫുട്‌ബോള്‍ മല്‍സരത്തിനും കേരളം വേദിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ജനുവരി 1 മുതല്‍ 31 വരെ നെഹ്‌റു സ്റ്റേഡിയം കെ എഫ് എ ഈ ടൂര്‍ണ്ണമെന്റുകള്‍ക്കായി ബുക്ക് ചെയ്തിട്ടുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!