HIGHLIGHTS : കോഴിക്കോട്: പ്രവേശോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ വിദ്യഭ്യാസ മന്ത്രിക്കുനേരെ
കോഴിക്കോട്: പ്രവേശോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ വിദ്യഭ്യാസ മന്ത്രിക്കുനേരെ പ്രതിഷേധം. കോഴിക്കോട് മീഞ്ചന്ത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിനെതിരെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
വിദ്യഭ്യാസം കച്ചവടവത്കരിക്കുന്നെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പതിനഞ്ചോളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവു മായെത്തിയത്.
പിന്നീട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി.