പ്രകൃതിവിരുദ്ധ വേഴ്ചക്ക് സമ്മതിക്കാത്തതിന് 19കാരന്റെ ഓട്ടോ കത്തിച്ചു.

HIGHLIGHTS : വേങ്ങര

വേങ്ങര : പ്രകൃതിവിരുദ്ധ വേഴ്ചയ്ക്ക് സമ്മതിക്കാത്തതിനാല്‍ ഓട്ടോ കത്തിച്ചതായി പരാതി. കഴിഞ്ഞ 10-ാം തിയ്യതി രാത്രിയിലാണ് കരുവാംകല്ല് സ്വദേശിയായ 19 കാരന്റെ ഓട്ടോ കത്തിച്ച് കത്തിച്ചത്. ഓട്ടോറിക്ഷ കത്തിച്ച കേസിലെ പ്രതി ‘ഉണ്ടമെരു’ എന്നറിയപ്പെടുന്ന കണ്ണമംഗലം പാലന്‍തൊടി മുസ്ല്യാരകത്ത് മൊയ്തീന്‍കുട്ടി(31)നെ പോലീസ്അറസ്റ്റ് ചെയ്തു.

ഓട്ടോ കത്തിച്ചത് അന്വേഷിക്കാനെത്തിയ പോലീസിനോട് പരാതിക്കാരന്‍ ആദ്യം ഈ വിവരം പറയാന്‍ തയ്യാറായിരുന്നില്ല. പിന്നീട് നാട്ടുകാര്‍ പ്രതിയെകുറിച്ച് സംശയം പ്രകടിപ്പിക്കുകയും ചെയ്തതോടെ പരാതിക്കാരനെ പോലീസ് ചോദ്യം ചെയതപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് ഇയാളുടെ പരാതി രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തെ പറ്റി പോലീസ പറയുന്നതിങ്ങനെ.

sameeksha-malabarinews

പരാതിക്കാരനെ പ്രതി കുറച്ച് കാലമായി പലതവണ നിര്‍ബന്ധപൂര്‍വ്വം പ്രകൃതിവിരുദ്ധവേഴ്ചക്ക് വിധേയനാക്കിയിട്ടുണ്ടെത്രേ. 10-ാം തിയ്യതിയില്‍ രാത്രി ഇരുവരും കുണ്ടോട്ടി എയര്‍പ്പോര്‍ട്ടിനടുത്തുള്ള ബാറില്‍ പോയി മദ്യപിച്ച് തിരിച്ചുവന്നു. എന്നാല്‍ അന്ന് വേഴ്ചക്ക് നിര്‍ബന്ധിച്ചെങ്കിലും പരാതിക്കാരന്‍ അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് പ്രതി ഓട്ടോയില്‍ നിന്ന് ഇറങ്ങിയില്ല. പിന്നീട് നിര്‍ബന്ധപൂര്‍വ്വം ഇയാളെ ഓട്ടോയില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു. ഈ വിദ്വേഷത്തില്‍ റോഡരികില്‍ നര്‍ത്തിയിട്ട പരാതിക്കാന്റെ KL 10 AG 4266 നമ്പര്‍ ഓട്ടോറിക്ഷ കത്തിക്കുകയായിരുന്നത്രെ.

എഎസ്‌ഐ വിശവനാഥന്‍, ദേവദാസ്, സിപിഒ മാരായ ബഷീര്‍, ദിനേശന്‍ എനന്ിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!