ഡിഎസ് പിയുടെ കൊല; യുപിയില്‍ മന്ത്രി കേസില്‍ പ്രതി.

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പ്രതാപ്ഗാവില്‍ ഡിഎസ് പി സിയാ ഉള്‍ ഹഖ്   കൊല ചെയ്യപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ഭക്ഷ്യ സിവില്‍ സപ്ലേസ് മന്ത്രി രഘുരാജ്പ്രതാപ്‌സിങ് എന്ന രാജു ഭയ്യക്കെതിരെ കൊലകുറ്റത്തിന് കേസ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാജു ഭയ്യ തന്റെ മന്ത്രി സ്ഥാനം രാജിവെച്ചു.

ഡിഎസ് പി വെടിയെറ്റ് മരിച്ച സംഭവത്തില്‍ ഗൂഢാലോചനാകുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. രാജു ഭയ്യയുടെ കൂട്ടാളികളായ നാലുപേരാണ് മറ്റുപ്രതികള്‍ ഇവരില്‍ രണ്ടുപേര്‍ പിടിയിലായി.

പ്രതാപ് ഗാവിനടുത്തുള്ള ഒരു ഗ്രാമത്തില്‍ ഉണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയതായിരുന്നു ഡിഎസ്പി.. അക്രമസക്തരായ ജനക്കുട്ടത്തിനിടയില്‍ നിന്ന് അദ്ദേഹത്തെ വെടി വെക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top