പെരുവള്ളൂരില്‍ തൂണിക്കടയിലെ മോഷണത്തിനിടെ ക്യാമറയില്‍ പതിഞ്ഞ കള്ളന്‍ പിടിയില്‍

തേഞ്ഞിപ്പലം: പെരുവള്ളുരില്‍ കഴിഞ്ഞ ദിവസം അമീന്‍ ടെക്‌സ്റ്റൈല്‍സില്‍ നിന്ന് മോഷണം നടത്തിയ അന്യസംസ്ഥാനക്കാരനായ മോഷ്ടാവ് പിടിയില്‍. പെരുവള്ളുര്‍ കൊല്ലം ചിനയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി കൃഷ്ണപ്പറോയ്(40) ആണ് പിടിയലായത്.

തേഞ്ഞിപ്പലം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കടയില്‍ നിന്ന് അമ്പതിനായിരം രൂപയും മൂന്ന് മോബൈല്‍ ഫോണുകളുമാണ് ഇയാള്‍ കവര്‍ന്നത്.
ഇയാള്‍ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ ടെക്‌സ്‌റ്റൈല്‍സിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ കുരുക്കാന്‍ പോലീസിനായത്. നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇയാള്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് തൊണ്ടിമുതലിലുള്‍പ്പെട്ട നാല്‍പ്പത്തിഅയ്യായിരം രൂപയും രണ്ട് മൊബൈല്‍ ഫോണും കണ്ടെടുത്തു. ബാക്കി തുക മദ്യപിക്കാനും ചീട്ടുകളിക്കാനും ചിലവഴിച്ചതായി പ്രതി പോലീസിനോട് പറഞ്ഞു.

മാസങ്ങള്‍ക്ക് മുന്‍പ് തിരൂരങ്ങാടിയില്‍ ഒരു കടയില്‍ മോഷണം നടത്തിയ ആളെയും കടയിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ് പിടികൂടിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top