HIGHLIGHTS : ദില്ലി : കേന്ദ്രസര്‍ക്കാറിന്റെ രണ്ടാം ഘട്ട സാമ്പത്തിക
രണ്ടാം യുപിഎ സര്‍ക്കാറിന്റെ ഈ കടുത്ത തീരുമാനങ്ങള്‍ രാജ്യത്തെ സേവന മേഖലയില്‍ കനത്ത ആഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.കമ്പനി ബില്ലിലെ ഭേദഗതിയ്ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടൊപ്പം പ്രധാനമന്ത്രി തലവനായി ദേശീയ നിക്ഷേപ ബോര്‍ഡിന് രൂപംനല്‍കുകയെന്ന നിര്‍ദേശവുമുണ്ട്.പെന്‍ഷന്‍- ഇന്‍ഷുറന്‍സ് പരിഷ്കാരങ്ങള്‍ വര്‍ഷങ്ങളായി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നെങ്കിലും ഇടതുപക്ഷത്തിന്റെയും മറ്റും എതിര്‍പ്പുകാരണം നീട്ടിവയ്ക്കുകയായിരുന്നു.

എല്ലാ മേഖലയില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും സാമ്പത്തിക പരിഷ്കരണ നടപടികളില്‍ നിന്ന് പിന്നാക്കം പോകില്ലെന്ന സന്ദേശമാണ് ഇതിലൂടെ മന്‍മോഹന്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.