HIGHLIGHTS : ദില്ലിയില്‍ ക്രൂരമായ മാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട
ദില്ലി: ദില്ലിയില്‍ ക്രൂരമായ മാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസകരിച്ചു. ദില്ലിയിലെ ദ്വാരകയിലാണ് സംസ്‌കാരം നടന്നത്
ഇന്ന് രാവിെല മൂന്നരയോടെ ദില്ലിയിലെത്തിച്ച മതദേഹം വീട്ടിലെത്തിച്ച് മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ക്ക ശേഷം സംസ്‌കരിക്കുകയായിരുന്നു. ശവസംസകാരചടങ്ങുകള്‍ നടക്കുന്ന സ്ഥലത്ത് ആര്‍എഎഫ്കാരടക്കം വന്‍ പോലീസ് സന്നാഹമാണുള്ളത്
കേന്ദ്രമന്ത്രി ആര്‍പിഎന്‍ സിങ്ങ് വെസ്റ്റ് ദില്ലി എംപി മഹാബായി മിശ്ര എന്നിവര്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും സോണിയാ ഗാന്ധിയും വിമാനത്തിവളത്തില്‍ വച്ചാണ് ആദരാജ്ഞലികള്‍ അര്‍പ്പിച്ചത്.
പ്രതിഷേധങ്ങല്‍ ഭയന്ന് ദില്ലിയിലാകെ കനത്ത പോലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.
.ഇന്ന് പുലര്‍ച്ച 3.30ഓടെയാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ മൃതദേഹം ദില്ലിയില്‍ കൊണ്ട് വന്നത്.
കൂട്ടമാനഭംഗത്തിനിരയായി മൃഗീയമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ സംസ്‌കാരചടങ്ങ് പ്രക്ഷേപണം ചെയ്യേണ്ടെന്ന് തീരുമാനിച്ചു. ബ്രോഡ്കാസ്റ്റ് എഡിറ്റേഴ്‌സ് അസോസിയെഷനാണ് ഈ തീരുമാനമെടുത്തത് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സ്വകാര്യത മാനിച്ചാണ് ചടങ്ങുകള്‍ സംപ്രേഷണം ചെയ്യേണ്ടതില്ലന്ന തീരുമാനമെടുത്തത്.
ദില്ലിയില്‍ സൈക്കോതെറാപ്പി വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ഡിസംബര്‍ 16നാണ് തെക്കന്‍ ദില്ലിയില്‍ വച്ച് 6 പേര്‍ ചേര്‍ന്ന് ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് ക്രൂരമായി ആക്രമിക്കുകയും ബലാത്സംഘം ചെയ്യുകയും ചെയ്തത്.
ഗുരുതരാവസ്ഥയില്‍ ദില്ലി സഫദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ കൂടതല്‍ ചികത്സക്കായി സിംഗപ്പുര്‍ എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ ഇവിടുത്തെ ചികത്സക്കും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
പെണ്‍കുട്ടിയുടെ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് വന്‍പ്രക്ഷോഭമാണ് ദില്ലിയില്‍ നടന്നത്. ദില്ലി ഭരണകുടത്തിനെതിരെ യുവജനങ്ങളും വിദ്യാര്‍ത്ഥികളും തെരുവിലിറങ്ങി. പെണ്‍കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞ് രാജ്യമൊട്ടുക്ക് ജനങ്ങള്‍ ദുഖവും പ്രതിഷേധവുമായി തെരുവിലിറങ്ങി.