HIGHLIGHTS : പെട്രോളിന്റെ വില കുത്തനെ ഉയര്‍ത്തി സാധാരണക്കാരന്റെ മനസില്‍ ഇടിത്തീവീഴ്ത്തിയ
ദില്ലി : പെട്രോളിന്റെ വില കുത്തനെ ഉയര്‍ത്തി സാധാരണക്കാരന്റെ മനസില്‍ ഇടിത്തീവീഴ്ത്തിയ പെട്രോളിയം കമ്പനികള്‍ ചെറിയൊരിളവു നല്‍കാന്‍ തയ്യാറായിരിക്കുന്നു. പെട്രോള്‍ ലിറ്ററിന് 2 രൂപ കുറയ്ക്കാന്‍ തീരുമാനിച്ചു. ഇന്ന് അര്‍ദ്ധരാത്രിമുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.
ദില്ലിയില്‍ നിലവിലെ നിരക്കായ 73.28 രൂപയില്‍ നിന്ന് പുതിയ വിലയായ 71.18 രൂപയായി മാറും. കഴിഞ്ഞാഴ്ച്ചയില്‍ പെട്രോളിന് ചരിത്രത്തിലില്ലാത്ത വിധം 7.54 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.
എന്നാല്‍ ഇതങ്ങീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറായിട്ടില്ല. ബി.ജെ.പിയും ജനങ്ങളും ആവശ്യപ്പെട്ടത് വിലവര്‍ദ്ധന പൂര്‍ണമായി ഒഴിവാക്കുക എന്നതാണ്. ഗവണ്‍മെന്റ് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ബിജെപി വക്താവ് രാജീവ് പ്രതാപ് റഡ്ഢി അഭിപ്രായപ്പെട്ടു.
യുപിഎ ഘടകക്ഷി നേതാവ് മമത രണ്ടു രൂപ കുറച്ചതില്‍ താന്‍ സംതൃപതയല്ലെന്നും വിലവര്‍ദ്ധന് പൂര്‍ണമായി പിന്‍വലിക്കുകയാ്ണ് വേണ്ടതെന്നും മമത പറഞ്ഞു.
ഈ വിഷയത്തില്‍ ഇടത് പാര്‍ട്ടികളും എന്‍ഡിഎയും മെയ് 31 ന് ഭാരത ബന്ദ് നടത്തിയിരുന്നു.