HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി പഞ്ചായത്ത്

പരപ്പനങ്ങാടി : പരപ്പനങ്ങാടി പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര പുരയിട പച്ചക്കറി കൃഷിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജമീല ടീച്ചര്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സീനത്ത്
അലിബാപ്പു അധ്യക്ഷത വഹിച്ചു. വൈസ് പ്രസ്ഡന്റ് പികെ മുഹമ്മദ് ജമാല്‍, സി അബ്ദുറഹിമാന്‍കുട്ടി, ഹനീഫ കൊടപ്പാളി, കെ പി ഷാജഹാന്‍, എച്ച് ഹനീഫ, കെ സി അച്യുതന്‍, ഫാത്തിമാബീവി, ഖൈറുന്നീസ താഹിര്‍,പി ഒ നയിം, ഷാഹിദ അബ്ദുള്‍ സമ്മദ്, കൃഷി ഓഫീസര്‍ രത്‌നാകരന്‍ പി.സി സാമുവല്‍ എന്നിവര്‍ സംസാരിച്ചു.