പി എസ് സി പരീക്ഷകള്‍ ഓണ്‍ലൈനായി

തിരു : പി എസി പരീകള്‍ ഓണ്‍ലൈനായി നടത്തുന്നതിനുള്ള നടപടി ആരംഭിച്ചു. സപ്തംബറില്‍ ഓണ്‍ലൈന്‍ പരീക്ഷ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തും. കുറച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രം അപേക്ഷിക്കുന്ന ഉയര്‍ന്ന യോഗ്യത ആവശ്യമുള്ള തസ്തികയിലേക്കുള്ള പരീക്ഷകളാണ് തുടക്കത്തില്‍ ഓണ്‍ലൈനായി നടത്തുന്നത്. തിങ്കളാഴ്ച്ച നടന്ന പിഎസി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
പരീക്ഷാ കേന്ദ്രങ്ങളില്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ തുടക്കത്തില്‍ ആവശ്യമായ തുകയൊഴിച്ചാല്‍ പരീക്ഷാ നടത്തിപ്പിന്റെ ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നാണ് പിഎസ്‌സി വിലയിരുത്തുന്നത്. ഇതു വഴി പരീക്ഷ കൃത്യസമയത്ത് നടത്താനും ഉദ്യോഗാര്‍ത്ഥികളുടെ അധ്വാനം കുറയ്ക്കാനും പെട്ടന്ന് തന്നെ റാങ്ക് ലിസ്റ്റ് തയ്യാറാക്കാനും കഴിയും.

1000 മുതല്‍ 2000 വരെ പേര്‍ എഴുതുന്ന പരീക്ഷകളാകും ആദ്യം നടത്തുക. സെപ്തംബറില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നതിന് മുന്‍പേ തന്നെ മാതൃകാപരീക്ഷകള്‍ നടത്തി പോരായിമകള്‍ പരിഹരിക്കും. പിഎസ്‌സി കമ്പ്യൂട്ടര്‍ വത്കരണം സംബന്ധിച്ച് ഉപസമിതി മുന്നോട്ടുവെച്ച് നിര്‍ദേശമാണ് പിഎസ്‌സി അംഗീകരിച്ചത്.

വകുപ്പുതല പരീക്ഷകള്‍ ഒ.എം.ആര്‍ രീതിയില്‍ നടത്താനും തീരകുമാനമായി.

Share news
error: Content is protected !!
Scroll to Top