HIGHLIGHTS : കോഴിക്കോട് : സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍
കോഴിക്കോട് : സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജൂണ്‍ 12 ന് ഒഞ്ചിയത്ത് പാര്‍ട്ടി പരിപാടിയില്‍ പ്രസംഗിക്കും.
ഓര്‍ക്കാട്ടരിയില്‍ വെച്ച് സിപിഐഎം റാലിയേയും പൊതുയോഗത്തെയും അഭിസംബോധന ചെയ്യാനാണ് പിണറായി എത്തുക.


ടി പി ചന്ദ്രശേഖരന്റെ വധത്തിന് ശേഷം ഒഞ്ചിയത്ത് സംസ്ഥാന സക്രട്ടറിയെ അടക്കം പങ്കെടുപ്പിച്ച് കൊണ്ട് സിപിഐഎം നടത്തുന്ന ഒരു പരിപാടിക്ക് വന്‍ ഒരുക്കങ്ങളാണ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്.
ടിപി വധത്തിന് ശേഷം ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പരിപാടി നടത്താന്‍ അനുവാദം ലഭിച്ചിരുന്നില്ല. ആദ്യമായാണ് പോലീസ് ഒരു റാലിക്ക് ഇവിടെ അനുമതി നല്‍കുന്നത്.