HIGHLIGHTS : മലപ്പുറം : പാസ്‌പോര്‍ട്ട് എടുക്കുന്നതിനും പുതുക്കുന്നതിനുമടക്കമുള്ള എല്ലാ സേവനങ്ങള്‍ക്കും

മലപ്പുറം : പാസ്‌പോര്‍ട്ട് എടുക്കുന്നതിനും പുതുക്കുന്നതിനുമടക്കമുള്ള എല്ലാ സേവനങ്ങള്‍ക്കും ഫീസ് നിരക്കില്‍ 50 ശതമാനത്തിലധികം വര്‍ദ്ധനവ്.
പുതിയ പാസ്‌പോര്‍ട്ട് എടുക്കുന്നതിനും പുതുക്കുന്നതിനും നിലവില്‍ 1000 രൂപയുള്ളത് ഇനിമുതല്‍ 1500 രൂപയായിരിക്കും തത്കാലില്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഇനി 3500 രൂപ നല്‍കേണ്ടിവരും. ഇത് നിലവില്‍ 2500 രൂപയാണ്. കുട്ടികള്‍ക്കുള്ള പാസ്‌പോര്‍ട്ടിലും ഫീസ് നിരക്കില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 600 രുപയുള്ളത് 1000 രൂപയായാണ് വര്‍ദ്ധിച്ചത്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതോ, കേടായതോ പുതുക്കി കിട്ടാന്‍ 3000 രൂപ ഫീസ് ഈടാക്കും. നിലവിലിത് 2500 രൂപയാണ്. തത്കാലിലാകുമ്പോള്‍ ഈ ചാര്‍ജ് 5000 രൂപയാണ്.
ഈ പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നു മുതലാണ് നടപ്പില്‍ വരിക.