പാലിയേക്കരയില്‍ ടോള്‍ നിരക്ക് കൂട്ടി

തൃശ്ശൂര്‍: തൃശ്ശൂര്‍ ഇടപ്പള്ളി പാതയിലെ പാലിയേക്കരയില്‍ ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചു. ഇതു സംബന്ധിച്ച വിഞ്ജാപനം ദേശീയ പാത അതോറിറ്റിയാണ് പുറത്തിറക്കിയത്. പുതുക്കിയ നിരക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ നിലവില്‍ വരും. നിലവിലുളള നിരക്കില്‍ നിന്നും 10 രൂപ മുതല്‍ 25 രൂപ വരെയാണ് ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

പുതുക്കിയ നിരക്ക് പ്രകാരം കാറുകള്‍ക്ക് 95 രൂപയും ചെറിയ വാണിജ്യ വാഹനങ്ങള്‍ക്ക് 165 രൂപയും ബസ്സുകള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും 330 രൂപയും മള്‍ട്ടി ആക്‌സ്ില്‍ വാഹനങ്ങള്‍ക്കും വന്‍കിട നിര്‍മ്മാണ വാഹനങ്ങള്‍ക്കും 530 രൂപയുമാണ് പുതുക്കിയനിരക്ക്.

ടോള്‍ പിരിവ് ആരംഭിച്ചിട്ട് ഒന്നരവര്‍ഷമായിട്ടും കരാര്‍ വ്യവസ്ഥകള്‍ മുഴുവനായും പാലിക്കപെട്ടിട്ടില്ല എന്നിരിക്കെയാണ് ടോള്‍ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കാരര്‍ വ്യവസ്ഥപ്രകാരം രാജ്യത്തെ മൊത്ത വില സൂചികയുടെ അടിസ്ഥാനത്തില്‍ ടോള്‍ നിരക്ക് 40 ശതമാനം വരെ വരദ്ധിക്കാമെന്നാണ് വ്യവസ്ഥ.

പാലിയേക്കരയില്‍ ടോള്‍ ബൂത്ത് സ്ഥാപിച്ചതുമുതലുള്ള ജനരോക്ഷം ഇപ്പോഴും ശക്തമായി തുടരുകയാണ്.

 

Share news
error: Content is protected !!
Scroll to Top