ന്യൂ ജനറേഷന്‍ നായകന്‍മാരില്‍ ശ്രദ്ധേയനായ ഫഹദ് ഫാസില്‍ പാപ്പരസികളെ ഭയന്ന് ഒളിവിലെന്ന് റിപ്പോര്‍ട്ട്. താന്‍ പറയാത്തകാര്യങ്ങളാണ് മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നതെന്നും ഫഹദ്‌നേരത്തെ പറഞ്ഞിരുന്നു. മാനസികവും ശാരീരികവുമായ ക്ഷീണമുള്ളതിനാല്‍ ഫഹദ് ഇപ്പോള്‍ ദുബായിലാണെന്നാണ് ഫഹദുമായ് അടുത്തവര്‍ നല്‍കുന്ന വിവരം.
കൂടാതെ ആന്‍ഡ്രിയയുമായുള്ള പ്രണയവും ഇമ്മാനുവലിലെ അഭിനയിത്തെകുറിച്ചുള്ള പ്രതികരണവുമെല്ലാം ഫഹദിനെ ചൊടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
ഏതായാലും ഗോസിപ്പ് വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാതിരുന്ന ഫഹദ് തന്നെയാണ് ഇപ്പോള്‍ ഗോസിപ്പ് വാര്‍ത്തകളിലെ താരം എന്നത് പലരെയും സന്തോഷത്തിലാക്കിയിട്ടുണ്ട്.




