പാചക വാതകത്തിന് വില വര്‍ദ്ധിപ്പിക്കുന്നു

HIGHLIGHTS : ദില്ലി: പാചക വാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സിലിണ്ടറിന്റെ വില എല്ലാ മാസവും പത്ത് രൂ...

careertech

ദില്ലി: പാചക വാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സിലിണ്ടറിന്റെ വില എല്ലാ മാസവും പത്ത് രൂപയോ അതല്ലെങ്കില്‍ മൂന്ന് മാസത്തിലൊരിക്കല്‍ 25 രൂപയോ വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് വില വര്‍ദ്ധന നടപ്പാക്കണമെന്ന് എണ്ണ കമ്പനികള്‍ ആവര്‍ത്തിച്ച് ആവശ്യപെടുന്നത്.

രൂപയുെട മൂല്യം ഇടിയുന്നതോടെ അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുമെന്ന ആശങ്ക നേരത്തെ ഉയര്‍ന്നിരുന്നു. പാചക വാതക സബ്‌സിഡി വെട്ടി കുറച്ച് ഒരു വര്‍ഷം സബ്‌സിഡിയോടെ ലഭിക്കുന്ന സിലിണ്ടറുകളുടെ എണ്ണം 9 ആയി നിജപെടുത്തിയിരുന്നു.

sameeksha-malabarinews

ഈ വെട്ടിചുരുക്കലിന് പിന്നാലെ മാസം തോറും പാചക വാതകത്തിന്റെ വില കൂട്ടുമെന്ന തീരുമാനം നിതേ്യാപയോഗ സാധനങ്ങളുടെ വിലകൂട്ടലില്‍ പൊറുതി മുട്ടിയ സാധാരണക്കാരന് മേല്‍ വീണ്ടും ഇരുട്ടടിയായിരിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!