പാക്കിസ്ഥാനെ ബാംഗ്ലൂരില്‍ കളിക്കാനനുവദിക്കില്ല ശ്രീരാമസേന

ബംഗളൂരു:  ക്രിസ്മസ് ദിനത്തില്‍ ബാംഗ്ലൂരില്‍ ക്രിക്കറ്റ് കളിക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ അനുവദിക്കില്ലെന്ന് ശ്രീരാമസേന.
ചിന്നസാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ട്വന്റി 20 മത്സരം ഉപേക്ഷിക്കണമെന്നാണ് ശ്രീരാമസേന തലവന്‍ പ്രമോദ് മുത്താലിക് ആവിശ്യപ്പെട്ടിരിക്കുന്നത്.

രാജ്യാഭിമാനം ഉയര്‍ത്തുന്ന തീരുമാനത്തിലൂടെ ഇന്ത്യന്‍ താരങ്ങള്‍ കളിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മുത്താലിക് ആവിശ്യപ്പെട്ടു.

ഇതിനിടെ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങള്‍ ബംഗളൂരുവിലെത്തി ഇവര്‍ സ്‌റ്റേഡയത്തിലും കളിക്കാര്‍ക്ക് താമസസൗകര്യമൊരുക്കിയ ഹോട്ടലും പരിശോധിച്ചു. ഒരുക്കങ്ങളില്‍ തൃപ്തരാണന്ന് പാക് അധികൃതര്‍ പറഞ്ഞു.

ഏറെ കാലത്തിനു ശേഷം ഇന്ത്യയിലെത്തുന്ന പാക് ടീം 2 ട്വന്റി 20യും 3 ഏകദിന മത്സരവുമായിരിക്കും കളിക്കുക.ബംഗളൂരിനു പുറമെ ചെന്നൈ, ദില്ലി, കൊല്‍ക്കത്ത എന്നിവിടങളിലായിരിക്കും മത്സരം നടക്കുക.

Share news
error: Content is protected !!
Scroll to Top