പാക്കിസ്ഥാനും ദീര്‍ഘദൂര മിസ്സൈല്‍ വിജയകരമായി പരീക്ഷിച്ചതായി റിപ്പോര്‍ട്ട്

ഇന്ത്യ അഗ്നി-5 ദീര്‍ഘദൂര മിസ്സൈല്‍ പരീക്ഷിച്ചതിന്റെ പിന്നലെ പാക്കിസ്ഥാനും ദീര്‍ഘദൂര മിസ്സൈല്‍ വിജയകരമായി പരീക്ഷിച്ചതായി അവകാശപ്പെട്ടു.

ആണവായുധ വാഹകശേഷിയുള്ള ഹാത്ഫ്-4 മിസൈലാണ് പാകിസ്താന്‍ പരീക്ഷിച്ചത്. ഷഹീന്‍-1ന്റെ പരിഷ്‌കരിച്ച പതിപ്പാണ് പരീക്ഷിച്ചതെന്നു പറയപ്പെടുന്നു. എന്നാല്‍ ഇതിന്റെ ആക്രമണ പരിധിയോ പ്രഹരശേഷിയോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാത്തതിനാല്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസ്സൈല്‍ തന്നെയാണോ പരീക്ഷിച്ചത് എന്നതിനെക്കുറിച്ച് സംശയം ഉയര്‍ത്തുന്നുണ്ട്.

മേഖലയിലെ സന്തുലിതാവസ്ഥ നഷ്ടപ്പെടാതിരിക്കാനായി ചൈനയുടേയോ അമേരിക്കയുടേയോ സഹായത്തോടെ ഹ്രസ്വദൂര മിസ്സൈലുകള്‍ തന്നെയായിരിക്കണം പാക്കിസ്ഥാന്‍ പരീക്ഷിച്ചത് എന്ന വിലയിരുത്തലിലാണ് അന്താരാഷ്ട്ര നിരീക്ഷകര്‍. മിസൈലിന്റെ പ്രഹരിശേഷിയോ മറ്റുവിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Share news
error: Content is protected !!
Scroll to Top