പള്ളിയില്‍ വെച്ച് കുഴഞ്ഞ് വീണു മരിച്ചു.

മൂന്നിയൂര്‍ : സുബഹി സമസ്‌കാരത്തിന് പോയയാള്‍ പള്ളിയില്‍ കുഴഞ്ഞ് വീണു മരിച്ചു. മൂന്നിയൂര്‍ കുണ്ടംകടവ് അത്തക്കകക്കമൊയ്തീനാ(70)ണ് ഞായറാഴ്ച പുലര്‍ച്ചെ പള്ളിയില്‍ വെച്ച് മരിച്ചത്.

50 വര്‍ഷത്തോളമായി ബംഗളൂരുവില്‍ റെയില്‍വേ കാന്റീന്‍ നടത്തിപ്പുകാരനായിരുന്നു. ഭാര്യ: ആയിശ. മക്കള്‍: മുഹമ്മദലി, അഷറഫ്(ബംഗലൂരു),അബ്ദുള്‍ നാസര്‍ (കെഎസ്ഇബി),ആരിഫ, മുംതാസ്. മരുമക്കള്‍: സിദ്ധീഖ്, റഷീദ്,ഹാജുറ,സൈഫുന്നീസ, സല്‍മ.

Share news
error: Content is protected !!
Scroll to Top