HIGHLIGHTS : പരപ്പനങ്ങാടി:
പരപ്പനങ്ങാടി: ഒട്ടേറെ യാത്രക്കാര്‍ക്ക് ആശ്വാസമായിരുന്ന പരപ്പനങ്ങാടി റയില്‍വേസ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍ അടച്ചിട്ട നടപടിയില്‍ പരപ്പനങ്ങാടി റയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു.
തിരൂരങ്ങാടി, വള്ളിക്കുന്ന്, തേഞ്ഞിപ്പാലം, വേങ്ങര, മൂന്നിയൂര്‍, പെരുവള്ളൂര്‍ തുടങ്ങിയ പഞ്ചായത്തുകാര്‍ക്കും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കും ആശ്രയമായിരുന്നു റിസര്‍വേഷന്‍ കൗണ്ടര്‍. വരുമാനത്തില്‍ ദിനം പ്രതി വര്‍ദ്ധനയുണ്ടായിട്ടും പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ലെന്ന പേരിലാണ് കൗണ്ടര്‍ അടച്ചു പൂട്ടിയത്.
കൗണ്ടര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടിയെടുക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. പി കെ ബീരാന്‍കുട്ടി അധ്യക്ഷനായി. ഇ പി മൂസക്കോയ, അഡ്വ. എ എ റഹീം, പി കെ നാരായണന്‍, എന്‍ പി അലിഹസ്സന്‍, ടി നാരായണന്‍കുട്ടി, ടി കെ ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.