HIGHLIGHTS : ദില്ലി : നെഹറുകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഹാട്രിക് കിരീടം. ദില്ലി ജവഹര്‍ലാല്‍ നെഹറു സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കാമറൂണിനെ
ദില്ലി : നെഹറുകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഹാട്രിക് കിരീടം. ദില്ലി ജവഹര്‍ലാല്‍ നെഹറു സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കാമറൂണിനെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ 5-4 ന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫുട്‌ബോളില്‍ ഈ ചരിത്ര നേട്ടം കൈവരിച്ചത് ആതിഥേയരുടെ തുടര്‍ച്ചയായ മൂന്നാമത്തെ കിരീടമാണിത്. ഇതിന് മുമ്പ് 2008 ലും 2010 ലും ഇന്ത്യ കിരീടം നേടിയിരുന്നു. രണ്ട് തവണയും സിറിയയെയാണ് ഇന്ത്യ തോല്‍പിച്ചത്.
കളിയുടെ ഒന്നാം പകുതിയില്‍ ഇന്ത്യ ഗൗര്‍മാംഗിയിലൂടെ ഗോള്‍നേടി ലോകഫുട്‌ബോളിലെ 59 റാങ്കുകാരായ കാമറൂണിന് ഞെട്ടിച്ചുവെങ്കിലും പത്തുമിനിട്ടിനകം അവര്‍ തിരിച്ചടിച്ചു. പിന്നീട് ഇരു ടീമുകളും ഓരോ ഗോള്‍ നേടി കളിയുടെ നിശ്ചിത സമയത്ത് സമനില പാലിച്ചു. എക്‌സ്ട്രാ ടൈമിലും ഗോളുകളൊന്നും വീഴാതിരുന്നതോടെ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഇന്ത്യയുടെ രണ്ടാമത്തെ ഗോള്‍ നേടിയത് ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് .

ഇന്ത്യയ്ക്കുവേണ്ടി റോബിന്‍ സിങ്, ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ഡെന്‍സില്‍ ഫ്രാങ്കൊ, മെഹ്താബ് ഹുസൈന്‍, ക്ലിഫോഡ് മിറാന്‍ഡ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കാമറൂണിനുവേണ്ടി അഷു ടെംബെ, ഔസമില ബാബ, ക്യാപ്റ്റന്‍ പോള്‍ ബെബെ, കിന്‍ഗ്വു എംപോണ്ടൊ എന്നിവര്‍ കിക്ക് ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ കാമറൂണിനുവേണ്ടി അവസാന കിക്കെടുത്ത മാക്കണ്‍ തിയറിക്ക് പിഴച്ചു.
ഇതിന് മുമ്പ് നെഹറുകപ്പ് ഫുട്‌ബോളില്‍ ഹാട്രിക്ക് കിരീടം നേടിയത് പഴയ സോവിയറ്റ് യൂണിയന്‍ മാത്രമാണ്.
MORE IN പ്രധാന വാര്‍ത്തകള്‍
