‘നെടുവ സ്‌കൂള്‍’ പരപ്പനങ്ങാടിയിലെ ആദ്യത്തെ സര്‍ക്കാര്‍ ഹൈസ്‌ക്കൂളാകൂന്നു

സാക്ഷാത്കരിക്കപെടുന്നത് പരപ്പനങ്ങാടിക്കാരുടെ ചിരകാലസ്വപ്നം

പരപ്പനങ്ങാടി : നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പരപ്പനങ്ങാടിയിലെ നെടുവ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്ത ഹൈസ്‌ക്കൂളാക്കാന്‍ ഇന്ന് നടന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം.

ജില്ലയിലെ 14 വിദ്യാലയങ്ങളാണ് ഹൈസ്‌കൂളുകളായി ഉയര്‍ത്തുന്നത്. ഇതിനിടെ ഈ സ്‌കൂളുകളില്‍ ക്ലാസ് തുടങ്ങാനുള്ള ഉത്തരവ് താത്കാലികമായി മരവിപ്പിച്ചത് ഏറെ ആശങ്കക്കിടയാക്കിയിരുന്നു.

16 ഡിവിഷനുകളിലായി അറനൂറോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്്. കേന്ദ്രസര്‍്ക്കാരിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി പ്രകാരമുള്ള ഈ അപഗ്രഡേഷന്‍ പ്രകാരം ഈ വര്‍ഷം എട്ടാം ക്ലാസ്സാണ് ആരംഭിക്കുക. ഓരോ വര്‍ഷത്തിലും തൂടര്‍ക്ലാസ്സുകളും ആരംഭിക്കും.

പരപ്പനങ്ങാടിയിലെ നെടുവ ഗ്രാമത്തിലെ വിദ്യഭ്യാസപുരോഗതിയില്‍ ഏറെ പ്രാധാന്യമുള്ള ഈ വിദ്യാലയം കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ‘ കുടിപ്പള്ളി’ക്കുടമായാണ് തുടങ്ങിയത്.. കോഴിക്കോട് ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ നെടുവ പിഷാരിക്കല്‍ അമ്പലത്തിന് സമീപം വള്ളിയില്‍ കുടുംബത്തിന്റെ  സ്ഥലത്തായിരുന്നത്ര പള്ളിക്കുടം ഉണ്ടായിരുന്നത്.

പിന്നീട് സ്‌കൂള്‍ നെടുവയുവജനസംഘം വായനശാലക്കാര്‍ക്ക് നാടകം കളിക്കാന്‍ അനുവദിച്ചതിന്റെ പേരില്‍ അവിടെ നിന്ന് മാറ്റാന്‍ സ്ഥലമുടമ ആവിശ്യപ്പെടുകയായിരുന്നുവത്രെ. ഈ പ്രതിസന്ധി മറികടക്കാന്‍ വിദ്യഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കെ ഏറെ പ്രാധാന്യം കൊടുത്ത എടക്കണ്ടത്തില്‍ വേലായുധന്‍ നായര്‍ എന്നയാള്‍ തന്റെ സ്വന്തം സ്ഥലത്ത് വിദ്യാലയത്തിനായി കെട്ടിടം നിര്‍മ്മിച്ച് ഡിസ്ട്രിക് ബോര്‍ഡിന് നല്‍കി.സ്വാതന്ത്ര്യാനന്തരം വേലപ്പന്‍ നായരുടെ മകള്‍ ശാരദാമ്മ ഈ ഭൂമി സര്‍ക്കാരിന്‍ കൈമാറുകയായിരുന്നു.

ആ കാലഘട്ടത്തില്‍ പുരോഗമനാശയങ്ങള്‍ക്കും സ്വാതന്ത്രസമരപ്പോരാട്ടത്തിനും ഈ മേഖലയെ പാകപ്പെടുത്തുന്നതില്‍ ഈ പള്ളിക്കൂടം ഏറെ പങ്കുവഹിച്ചിട്ടുണ്ട്. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനികളായ പുതിയാട്ടില്‍ കേശവന്‍നായര്‍, വള്ളിയില്‍ ശങ്കരന്‍കുട്ടിനായര്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.

Share news
error: Content is protected !!
Scroll to Top