നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ പ്രതിഷേധത്തില്‍

നെടുമ്പാശേരി: ദുബായ്- മംഗലാപുരം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്നു  നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. 7.10 നാണു  174 യാത്രക്കാരുമായി രാവിലെ വിമാനം ഇറക്കിയത്. ഡ്യൂട്ടി സമയം കഴിഞ്ഞുവെന്നു ചൂണ്ടിക്കാട്ടി ജീവനക്കാര്‍ വിമാനത്തില്‍ നിന്നിറങ്ങിയതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിമാനത്തില്‍ നിന്നിറങ്ങാന്‍ യാത്രക്കാര്‍ വിസമ്മതിച്ചു. എല്ലാവരെയും റോഡ് മാര്‍ഗം മംഗലാപുരത്ത് എത്തിക്കാമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു. എന്നാല്‍ യാത്രക്കാര്‍ ഇതിനു തയാറായില്ല.

Share news
error: Content is protected !!
Scroll to Top