Section

malabari-logo-mobile

നുണപരിശോധനയ്ക്കുള്ള നോട്ടീസ് മണിക്ക് കൈമാറി.

HIGHLIGHTS : തൊടുപുഴ: അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് തയ്യാറാണോ എന്ന അറിയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുണ്ടുള്ള നോട്ടീസ് അന്വേഷണ

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് തയ്യാറാണോ എന്ന അറിയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുണ്ടുള്ള നോട്ടീസ് അന്വേഷണ ഉദ്യോഗസ്ഥന്‍ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണിക്ക് കൈമാറി. ഉദ്യോഗസ്ഥന്‍ നേരിട്ടെത്തിയാണ് നോട്ടീസ് നല്‍കിയത്.

മണിക്കു പുറമെ ഒ.ജി മദനന്‍, എകെ ദാമോദരന്‍, ഉടുമ്പന്‍ചോല സ്വദേശി കൈനകരി കുട്ടന്‍ എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഏഴുദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കാനാണ് മണിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമവിദഗ്ദ്ധരുമായി ആലോചിച്ചശേഷം മാത്രമേ നോട്ടിസിന് മറുപടി നല്‍കു എന്ന് മണി ഇതിനോട് പ്രതികരിച്ചു.

യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി ഏലത്തോട്ടത്തില്‍ വെച്ച് 1982 നവംബര്‍ 13 ന് വെടിയേറ്റ് മരിച്ച സംഭവമാണ് തുടരന്വേഷണം നടത്തുന്നത്. സിപിഎം കൊല നടത്തിയിട്ടുണ്ടെന്ന എംഎം മണിയുടെ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!