നിലമ്പൂരില്‍ സ്പിരിറ്റ് വേട്ട

HIGHLIGHTS : നിലമ്പൂര്‍ : ടാറ്റാസുമോ വാനില്‍ കടത്തുകയായിരുന്ന 420 ലിറ്റര്‍ സ്പിരിറ്റ്

നിലമ്പൂര്‍ : ടാറ്റാസുമോ വാനില്‍ കടത്തുകയായിരുന്ന 420 ലിറ്റര്‍ സ്പിരിറ്റ് നിലമ്പൂരില്‍ വച്ച് എക്‌സൈസ് സംഘം പിടികൂടി. സ്പിരിറ്റ് കടത്തിയ വാഹനത്തിലെ ഡ്രൈവറായ വണ്ടൂര്‍ പേരാരൂര്‍ സ്വദേശി മൊയ്തീന്‍ ഈ വാഹനത്തിന് എസ്‌കോര്‍ട്ടായി വന്ന ബൈക്കില്‍ സഞ്ചരിച്ച മഞ്ചേരി കാരക്കുന്ന് സ്വദേശി നജീബ് ഉസ്മാനെയും(31) എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം.

 

ഇന്ന് രാവിലെ കോഴിക്കോട്- ഗൂഡല്ലൂര്‍ റോഡില്‍ നിലമ്പൂര്‍ അരുവാകോടിനടുത്ത് എക്‌സൈസ് സംഘം നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ടിഎന്‍-23 ആര്‍ 4156 ടാറ്റാസുമോയുടെ പ്ലാറ്റ് ഫോറത്തിനടിയില്‍ നിര്‍മിച്ച രഹസ്യ അറയിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഒറ്റനോട്ടത്തില്‍ ഇത് തിരിച്ചറിയാനാവില്ല. വിശദമായ പരിശോധനയിലാണ് എക്‌സൈസുകാര്‍ ടാങ്ക് കണ്ടെത്തിയത്. ഈ വാഹനത്തിന് തൊട്ടു മുമ്പിലായി കടന്നുവന്ന കെ എല്‍ 13 എന്‍ 366 നമ്പര്‍ എസ്‌കോര്‍ട്ട് ബൈക്കും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇത് എവിടെ വിതരണം ചെയ്യാനാണെന്നതിനെ കുറിച്ച് അറിയാന്‍ എക്‌സൈസ് ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. നിലമ്പൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം സുരേഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ .ഷൗക്കത്തലി, ബിജു പി അബ്രഹാം. ഗാര്‍ഡുമാരായ റജി, ഹരികൃഷ്ണന്‍, ശശീധരന്‍ ,അഭിലാഷ്, ദയാനന്ദന്‍, സതീഷ്, രാജീവ് എന്നിവരടങ്ങിയ സംഘമാണ് കേസെടുത്തത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!